സഹോദരന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേയ്ക്ക് പോയ പ്രവാസിയ്ക്ക് മാതാവും നഷ്ടമായി
മനാമ : സഹോദരന്റെ മരണവാർത്ത അറിഞ്ഞു നാട്ടിലേയ്ക്ക് പുറപ്പെട്ട ബഹ്‌റൈൻ പ്രവാസിക്ക് വേദന ഇരട്ടിപ്പിച്ച് മാതാവും നിര്യാതയായി. ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വടകര പതിയാരക്കര സ്വദേശി സജീവൻ തന്റെ സഹോദരൻ പരവന്റവിട ഷിജു നാട്ടിൽ മരിച്ചതറിഞ്ഞ് ഇന്നലെയാണ് നാട്ടിലേയ്ക്ക് പോയത്. എന്നാൽ മകൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്താൽ സജീവന്റെ മാതാവ് പരവന്റവിട ദേവി ഇന്ന് കാലത്ത് മരണപ്പെടുകയായിരുന്നു.

