സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരുത്തേണ്ട സമയമെത്തിയെന്ന് സി.ബി.ബി ഗവർണർ


മനാമ : സർക്കാർ സബ്സിഡികളോടുള്ള സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ(സി.ബി.ബി) ഗവർണർ റഷീദ് മുഹമ്മദ് അൽ മറാജ് പറഞ്ഞു. സർക്കാർ സബ്സിഡികൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആഗോള സാങ്കേതിക വിപ്ലവത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ചിന്തിക്കുകയാണ് ജനങ്ങൾ ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി5 ആക്സിലറേറ്റും തംകീനും ചേർന്ന് സംഘടിപ്പിച്ച 'പോളിസി ഹാക്ക്' എന്ന പരിപാടിയിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി5 ആക്സിലറേറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹദ്ദ്യ ഫത്തല്ല ഈ പരിപാടിയുടെ ആതിഥേയത്വം വഹിച്ചു.
 
സമൂഹം തെറ്റായ പ്രശ്നങ്ങൾ ഊന്നിപ്പറയുന്നുവെന്ന് അൽ മറാജ് പറഞ്ഞു. സാങ്കേതിക വിദഗ്ദർ, സാമ്പത്തിക വിദഗ്ദർ, മറ്റ് ബിസിനസ്സ് കമ്മ്യൂണിറ്റികളോടും അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ സംബന്ധിച്ച ചർച്ചകൾ ഒന്നും തന്നെ സമൂഹം നടത്തുന്നില്ലെന്നും സമൂഹം ചർച്ച ചെയ്യുന്നത് സർക്കാർ സബ്സിഡികളെക്കുറിച്ചും സർക്കാർ ഭവന വായ്പ്പകളെപ്പറ്റിയും മറ്റുമാണെന്ന് അൽ മറാജ് കൂട്ടിച്ചേർത്തു.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബയോടെക്നോളജി എന്നിവയിൽ പുരോഗതി ഉണ്ടാകുമ്പോൽ നമ്മൾ എങ്ങനെ അവയെ നേരിടുമെന്നും, ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ, ചെറിയ പ്രശ്നങ്ങളുള്ള വിഷയങ്ങളിലും നമുക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറാനും ബാങ്കുകളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed