ഇന്ന് മുതൽ സീഫിൽ പുതിയ ആഡംബര ഹോട്ടൽ

മനാമ : സീഫിൽ പുതിയ ആഡംബര ഹോട്ടൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. ബഹ്റൈനിലെ പരാന്പരാഗത വേനൽക്കാല വസതികളോട് സാമ്യമുള്ള രീതിയിലാണ് ഈ ഫൈവ് സ്റ്റാർ ഹോട്ടൽ പണികഴിപ്പിച്ചിരിക്കുന്നത്. ദുബൈയിലെ ജുമേറിയ ഗ്രൂപ്പിന്റെ ബഹ്റൈനിലെ ആദ്യത്തെ ഹോട്ടലാണിത്. ഇൻഡോർ ഒൗട്ട് ഡോർ മീറ്റിംഗ് സൗകര്യം, സ്പാ തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ ബുക്കിംഗ് സൗകര്യങ്ങൾ ലഭ്യമാണ്.