ആസ്റ്റർ ക്ലിനിക്കിൽ ന്യൂറോളജിസ്റ്റ് ഡോ. ദിലീപ് പണിക്കരുടെ സേവനം ഇന്ന് കൂടി

മനാമ : ആസ്റ്റർ ക്ലിനിക്കിൽ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. ദിലീപ് പണിക്കർ രോഗികളെ പരിശോധിച്ചു. രണ്ട് ദിവസത്തെ പ്രത്യേക സേവനത്തിനായി ബഹ്‌റൈനിലെത്തിയതായിരുന്നു അദ്ദേഹം. പരിശോധന ഇന്നും തുടരും.
ന്യൂറോ സർജറി രംഗത്ത് വളരെ പ്രശസ്തനായ ചികിത്സകൻ എന്ന് പേരുള്ള ഡോ. ദിലീപ് പണിക്കർ മൈക്രോ ന്യൂറോളജിയിൽ 28 വർഷത്തെ അനുഭവ സന്പത്തുള്ള ഡോക്ടറാണ്. നട്ടെല്ലിൽ തേയ്മാനം, പുറംവേദന, എല്ലുകളിലും, തലച്ചോറിലും ഉണ്ടാകുന്ന ട്യൂമർ, അസാധാരണമായ നാഡീ സബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഡോ. ഫിലിപ്പ് പണിക്കർ കൃത്യമായ ചികിത്സയും, നിർദ്ദേശങ്ങളും നൽകി. നിരവധി പേരാണ് അദ്ദേ
ഹത്തിന്റെ ചികിത്സയ്ക്കായി എത്തിയത്.
ബഹ്റൈനിലെ ആതുരസേവന രംഗത്ത് മികച്ച സേവനം നൽകുന്ന ആസ്റ്റർ ക്ലിനിക്ക് ആരേഗ്യ സംരംക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണ പരിപാടികളും നടത്തി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 17711811 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.