സൗജന്യ മെഡിക്കൽ പരിശേധന ക്യാന്പ് സംഘടിപ്പിച്ചു


മനാമ:ഫ്രണ്ട്സ്ഓഫ്ബഹ്റൈൻ അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് റിഫയിൽ കിഡ്നി, കരൾ, കൊളസ്ട്രോൾ, ബ്ലഡ്പ്രഷർ‍, ബ്ലഡ് ഷുഗർ എന്നീ സൗജന്യ പരിശോധനകൾ നടത്തി.രാവിലെ 8മണിമുതൽ ഉച്ചക്ക് ഒരുമണി വരെ നടത്തിയ പരിശോധനയിൽ നിരവധി കുടുംബങ്ങൾ‍ ഉൾപ്പെടെ ഇരുന്നൂറിലേറെ പേർ പങ്കെടുത്തു. അൽ‍ഹിലാൽ ഗ്രൂപ്പ് പ്രതിനിധി ഉണ്ണികൃഷ്ണൻ‍ , സാമൂഹ്യ പ്രവർ‍ത്തകരായ മോനി ഒടികണ്ടത്തിൽ‍ കെ.എം .അജിത് കുമാർ ബിജുമലയിൽ വി.സി.ഗോപാലൻ ആർ പവിത്രൻ എന്നിവർ ക്യാന്പ് സന്ദർശിച്ചു. എഫ്. എം. ഫൈസൽ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, റീന രാജീവ് എന്നിവർ നേതൃത്വം നല്‍കി. ഷൈജു കന്‍പത്ത് ഷിൽസ റിലീഷ്, സൈറപ്രമോദ്, സുമിത സതീഷ്, മിനി ജ്യോതിഷ്, കെ.കെ. രാജീവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed