ചേംബർ തെരഞ്ഞെടുപ്പ് :ഷറാക്ക ക്യാന്പയിൻ സംഘടിപ്പിച്ചു


മനാമ: മാർച്ച് 10ന് നടക്കുന്ന ചേംബർ ഓഫ് കോമേഴ്സ് തിരഞ്ഞടുപ്പിന്റെ പ്രചരാണാർത്ഥം നിലവിലെ ചേംബർ ഭരണ സമിതി ഭാരവാഹികളും സ്ഥാനർത്ഥികളും ബഹ്റൈനിലെ മലയാളികളായ ബിസിനസ്  സമൂഹവുമായി മുഖാമുഖം ചർച്ച നടത്തി. മലയാളികളുടെ ബിസിനസ് മേഖലയിലെ പ്രതിസന്ധികളിൽ കൃത്യമായ ഇടപെടൽ ഉണ്ടാകും എന്ന് “  ഷറാക്ക പാനൽ” ഉറപ്പ്  നൽകി ഗുദൈബിയ സ്വിസ് ഇൻറ്റർനാഷനൽ ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ 500 ഓളം മലയാളി ബിസിനസുകാർ പങ്കെടുത്തു. ബിസിനസ് കാരുടെ  പരാതികളിലും  നിർദേശങ്ങളിലും കൃത്യമയ നടപടികൾ ഉണ്ടാകുമെന്ന് ഷറാക്ക പാനൽ പ്രതിനിധികൾ ഉറപ്പ് നൽകി.പരിപാടിയിൽ സ്ഥാനാർത്ഥികളായ മുഹമ്മദ് സാജിദ് ഇസ്ഹാർ , ഇസ മുഹമ്മദ് അബ്ദുൽ റഹ്മാൻ , അഹമ്മദ് അബ്ദുല്ല ബിൻ ഹിന്ദി , ഹക്കിം ഇബ്രാഹിം അൽ ഷമറി , അഹമ്മദ് സബ അൽ സാലും, ഡേ: ലാമിയ അഹമ്മദ് മഹമുദ്  ജമാൽ അബുല്ല അൽ കുഹ്ജി എന്നിവരും, പ്രമുഖ മലയാളികളായ സോമൻ ബേബി,അബിളി കുട്ടൻ,ജോൺ ഐപ്പ്, രാധാകൃഷ്ണപിള്ള,ജാഫർ മൈതാനി,വർഗീസ് കാരക്കൽ,ബോബൻ ഇടിക്കുള, സേവി മാത്തുണ്ണി ഷാഫി പാറക്കട്ട, ഭാസ്ക്കരൻ എടത്തോടി,എന്നിവരും പ്രമുഖ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. പരിപാടികൾക്ക് ഡോ ജോർജ് മാത്യു,അബ്ദുൽ ജലീൽ എം.എക്സ്, ബഷീർ അന്പലായി, അഡ്വ മാധവൻ കല്ലത്ത്, മഹമൂത് മുഹമ്മദ്, അലിറിയാസ് തരിപ്പയിൽ, അശറഫ് മർവ, അഡ്വ.ലതീഷ് ഭരതൻ,ജോബിൻ ജോൺ,മുനീർ മായഞ്ചേരി, അശറഫ് ഫാഷൻ എന്നിവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed