നവകേരള കേന്ദ്രസമ്മേളനം കൂരിപ്പുഴ ഉദ്ഘാടനം ചെയ്തു
മനാമ: ഉമ്മൽഹസം ബാംങ്കോക്ക് റസ്റ്റോറൻറ്് പാർട്ടി ഹാളിൽ നടന്ന ബഹ്റൈൻ നവകേരളയുടെ കേന്ദ്ര സമ്മേളനം കവി കൂരിപ്പുഴ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ സെക്രട്ടറി ബിജുമലയിൽ അധ്യക്ഷത വഹിച്ചു. വർത്തമാനകാല കേരളത്തിന്റെ സാമൂഹ്യവസ്ഥയിൽ ഉദ്ഘാടനം രേഖപ്പെടുത്തിയ കവി നമ്മുടെ സാമൂഹ്യസാഹചര്യം നവോത്ഥാന കാലഘട്ടത്തിനും പിന്നിലോട്ട് കൊണ്ട് പോയിരിക്കുന്നു എന്ന് സാഹിത്യകൃതികളും കഥകളും വ്യാഖ്യാനിച്ച് വിശദീകരിച്ചു. ജാതിവ്യവസ്ഥക്കും, ഫാസിസ്റ്റ് വൽക്കരണത്തിനുമെതിരെ നവകേരള സൃഷടിക്കായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
വൈകീട്ട് 7മണിക്ക് നവകേരളയുടെ കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രഭാത് ബുക്ക് ഹൗസിൻറെ ഷെയർ ഉടമകൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വെച്ച് കവി കൂരിപ്പുഴ വിതരണം ചെയ്തു. നവകേരളയുടെ ഉപഹാരം പ്രസിഡണ്ട് എസ്.ടി ചന്ദ്രനും, സ്വാഗതസംഘം ചെയർമാൻ ബിജുജോണും ചേർന്ന് കൂരിപ്പുഴക്ക് നൽകി. ഷാജി മൂതല നന്ദി രേഖപ്പെടുത്തി.

