ചെറുകിട-ഇടത്തരം സംരംഭങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : പ്രധാനമന്ത്രി
മനാമ : ദേശീയ സമ്പദ്വ്യവസ്ഥയെ സേവിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നത് പോലെ തന്നെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വളരാനും പുരോഗമിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ സർക്കാർ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. ദക്ഷിണ ഗവർണറിലുള്ള ഗ്രാവിറ്റി വില്ലേജിൽ നടന്ന അൽ ബസ്ത മാർക്കറ്റ് സന്ദർശിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈൻ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുകയും അതിന്റെ സമ്പന്നതയും വൈവിധ്യവും സംബന്ധിച്ച് തുടർന്നുള്ള തലമുറകളെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലുള്ള പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. ബഹ്റൈന്റെ യഥാർത്ഥ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന പാരമ്പര്യ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുന്ന കൂടുതൽ പരിപാടികളും വിപണികളും നടത്തേണ്ടതിൻറെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ചെറുതും ഇടത്തരവുമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷകളുടെ പ്രാധാന്യത്തെ അദ്ദേഹം പ്രശംസിക്കുകയും അങ്ങനെ സർക്കാരിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലുള്ള അവരുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തു.

