ഗാർഡൻ ഷോയുടെ വിജയം; രാജകുമാരി സബീക്കക്ക് ഹമദ് രാജാവിന്റെ അഭിനന്ദനം


മനാമ : എൻ.ഐ.എ.ഡി സംഘടിപ്പിച്ച ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോയുടെ (ബി.ഐ.ജി.എസ് 2018) ഏറ്റവും മികച്ച വിജയത്തിന് സുപ്രീം കൗൺസിൽ ഫോർ വുമൺ പ്രസിഡന്റും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡവലപ്മെന്റ് (എൻ.ഐ.എ.ഡി) ഉപദേശക സമിതി ചെയർപേഴ്സണും രാജാവിന്റെ പത്നിയുമായ രാജകുമാരി സബീക്ക ബിന്റ് ഇബ്രാഹിം അൽ ഖലീഫയെ ഹമദ് രാജാവ് അഭിനന്ദിച്ചു. 
 
കാർഷികരംഗത്തെ വികസിപ്പിക്കുന്നതിനും പച്ച കൃഷിയുടെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗുണകരമായ പ്രവർത്തനങ്ങളും പ്രത്യേക പ്രദർശനങ്ങളും നടത്തിയതിന് ഹമദ് രാജാവ്, രാജകുമാരി സബീക്കയോട് നന്ദി പ്രകാശിപ്പിക്കുകയും പ്രാദേശികവും ആഗോളതലത്തിലുമുള്ള രാജ്യത്തിന്റെ പദവി ഉറപ്പാക്കുന്നതിനു പുറമേ, കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷയുടെ ആവശ്യകത, പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്ന ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോയെ പ്രശംസിക്കുകയും ചെയ്തു. 
 
ബഹ്‌റൈൻ മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ ആൻഡ് മറൈൻ വെൽത്ത് അണ്ടർ-സെക്രട്ടറിയേറ്റ് ഏറ്റവും പുതിയ സാങ്കേതിക വികാസത്തിന്റെ അടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്ത പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോയുടെ ഭാഗമായാണ്  വെബ്സൈറ്റ് അനാച്ഛാദനം ചെയ്തത്. പുതിയ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്, ഒപ്പം എസ്എംഎസ്, വാട്‍സ് ആപ്പ് തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയും കർഷകരുടെ പരാതികൾക്കും നിർദ്ദേശങ്ങൾക്കും പ്രതികരിക്കാനും സാധിക്കുന്നു, കൂടാതെ ഉപയോക്താക്കൾക്ക് കൂടുതൽ സംവേദനാത്മകമാവുന്ന നിരവധി കാർഷിക മാർഗനിർദേശങ്ങളുമായി വെബ്സൈറ്റ് ബന്ധിപ്പിച്ചിരിക്കുന്നു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed