റിഫാ റോഡ് നവീകരണത്തിൽ 60 ശതമാനം പുരോഗതി
മനാമ : വില്ലേജസ് ആൻഡ് ഓൾഡ് ഡിസ്ട്രിക്ട് വികസന പരിപാടിയുടെ ഭാഗമായി റിഫയിലെ 911ആം ബ്ലോക്കിലെ റോഡുകളുടെ നവീകരണത്തിൽ മന്ത്രാലയം 60 ശതമാനം പുരോഗതി കൈവരിച്ചതായി ബഹ്റൈൻ മന്ത്രാലയത്തിന്റെ റോഡ്സ് പ്രൊജക്ട്സ് ആൻഡ് മെയിന്റനൻസ് ഡയറക്ടർ സയ്യിദ് ബദർ അലാവി പറഞ്ഞു.
ജലനിർഗ്ഗമന സംവിധാനത്തിന്റെ വലിയൊരു ഭാഗം പൂർത്തിയായിട്ടുണ്ടെന്നും ഇതിനുമേൽ ഇടുന്ന ആദ്യത്തെ പാളിയുടെ പണി 55 ശതമാനം ആയെന്നും അലാവി പറഞ്ഞു. ലൈറ്റിംഗ് പൂർത്തിയായി, ശേഷിക്കുന്ന പണികൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനം തുടരുകയാണെന്നും അലാവി വ്യക്തമാക്കി.

