പ്രവാ­സി­കളെ­ ആശങ്കയി­ലാ­ഴ്ത്തി­ ഹൃ­ദയാ­ഘാ­ത മരണങ്ങൾ


മനാമ :പ്രവാസികളെ ആശങ്കയിലാഴ്ത്തി മരണ നിരക്ക് വർദ്ധിക്കുന്നു. ഇന്ന് രാവിലെ മരിച്ച പ്രസീദ് അടക്കമുള്ളവരുടെ എണ്ണം എടുത്ത് പരിശോധിച്ചാൽ ഈ വർഷം ജനുവരി- ഫെബ്രുവരി മാസത്തിൽ മാത്രം മരിച്ചത് 49 ഇന്ത്യക്കാരാണ്. ഇതിൽ ജനുവരിയിൽ മാത്രമുള്ള കണക്കെടുത്ത് പരിശോധിച്ചാൽ 33 മരണം നടന്നതായി പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ഹൃദയാഘാതം മൂലമാണെന്നുള്ളത് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. ജനുവരിയിൽ മരിച്ചതിൽ സ്ത്രീകളും ഉൾപ്പെടുന്നു.

പ്രവാസികളുടെ മരണ നിരക്ക് ഇത്രയും ഉയരാനിടയാക്കുന്നതിന്റെ സാഹചര്യങ്ങളിൽ പ്രധാനം മാനസിക സംഘർഷങ്ങൾ തന്നെയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ക്രമം തെറ്റിയുള്ള ദിനചര്യകളും വിശ്രമമില്ലാത്ത ജോലികളും ഉറക്കക്കുറവും അതിന്റെ കൂടെയുള്ള മാനസിക സംഘർഷവും പലരെയും മരണത്തി‌‌ലേയ്ക്ക് നയിക്കുന്നുവെന്ന് വേണം പറയാൻ. ബഹ്‌റൈനിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള സാന്പത്തിക തകർച്ച പ്രവാസികളെ നന്നായി ബാധിച്ചിട്ടുണ്ട്. പലർക്കും ബാങ്ക് വായ്‌പ്പാ തിരിച്ചടയ്ക്കാനാവാത്തത് മൂലം, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അടവ് തിരിച്ചടയ്ക്കാൻ കഴിയാതെ വരിക തുടങ്ങിയ പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്. നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യവും പലർക്കുമുണ്ട്. ഇതെല്ലാം ഹൃദയ സംബന്ധിയായ അസുഖം പിടിപെടാനുള്ള കാരണങ്ങളാണെന്ന് ഡോക്ടർമാർ പറയുന്നു.

You might also like

  • Straight Forward

Most Viewed