സ്പാർക്ക് 2018 സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് നാഷണൽ ദഅവാ സമിതി 11 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കായി വ്യക്തിത്വ വികാസവും, പഠന മികവും ഉയർത്തുന്നതിന് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച സ്പാർക്ക് 2018 ശ്രദ്ധേയമായി. ഹമദ്ടൗൺ ഫാത്തിമ ഷുക്കൂർ ഓഡിറ്റോറിയത്തിൽ നടന്ന സമഗ്ര മോട്ടിവേഷൻ ക്യാന്പിന് പ്രശസ്ത മനഃശാസ്ത്ര പരിശീലകൻ ഡോ. ബി.എം മുഹ്‌സിൻ നേതൃത്വം നൽകി.
200ലേറെ കുട്ടികൾ ക്യാന്പിൽ പങ്കെടുത്തു. ഹൈദർ മുസ്ല്യാർ കരിപ്പൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.എഫ് ദഅവാകാര്യ പ്രസിഡണ്ട് അബൂബക്കർ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.സി അബ്ദുൾ കരീം, നിസാർ സഖാഫി, അബ്ദു റഹീം പേരാന്പ്ര, ശമീർ പന്നൂർ, ഷിഹാബുദ്ദീൻ സിദ്ധിഖി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.