തണൽ മേഖല കമ്മിറ്റി രൂപികരിച്ചു

മനാമ: സാമൂഹിക സേവന രംഗത്ത് മികച്ച സംഭാവനകൾ അർപ്പിച്ചുകൊണ്ടിരിക്കുന്ന തണൽ, കരുണ സംരംഭങ്ങളുടെ കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യൂദയകാംക്ഷികൾ ഒത്തുകൂടി മേഖലാ കമ്മിറ്റി രൂപീകരിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ. പവിത്രൻ, അബ്ദുൽ മജീദ് തെരുവത്ത് എന്നിവർ തണലിന്റെ നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കുറ്റ്യാടി മേഖലാ കമ്മിറ്റി അംഗങ്ങളായി ടി.കെ ജമാൽ പ്രസിഡണ്ട്, സലീം വി.വി സെക്രട്ടറി, വി. അബ്ദുൽ ജലീൽ, സി.കെ കുഞ്ഞബ്ദുല്ല വൈസ് പ്രസിഡണ്ടുമാർ, അഷ്റഫ്, ഷാജി അസിസ്റ്റന്റ് സെക്രട്ടറി, ട്രഷർ അലി തീക്കുനി എന്നിവർ ഭാരവാഹികളായും, ആർ. പവിത്രൻ, അബ്ദുൽ മജീദ് തെരുവത്ത് എന്നിവർ രക്ഷാധികാരികളായും, എൻ.പി ബഷീർ, സുബൈർ ടി കെ, നൗഷാദ് എം.കെ, സാജിദ്, ജലീൽ ടി, കുഞ്ഞബ്ദുല്ല മാസ്റ്റർ, ഫിറോസ്, റഷീദ്, മുർഷാദ്, വി.കെ ജലീൽ എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. തണൽ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തകരായ യു.കെ ബാലൻ, ഷബീർ, മുജീബ്റഹ്മാൻ, ലത്വീഫ് കൊയിലാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.