കള്ളനോട്ട് കേസ് പ്രതികൾക്ക് ബഹ്‌റൈൻ സെക്സ് റാക്കറ്റുമായി ബന്ധം

മനാമ: കേരളത്തിൽ െവച്ച് ഈയിടെ പിടികൂടിയ ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതികൾക്ക് ബഹ്‌റൈനിലെ സെക്സ് റാക്കറ്റുമായി ബന്ധമെന്ന് സൂചന. ബംഗാൾ സ്വദേശിനികളായ സുഹാന, സാഹീന, കോട്ടയം സ്വദേശി അനൂപ് എന്നിവരാണ് ധനുഷ്‌കോടി ഹൈവേയിൽ െവച്ച് കള്ളനോട്ട് കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ബഹ്‌റൈനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന അനൂപ് ബഹ്റൈനിലെ സെക്സ് റാക്കറ്റ് വഴിയാണ് കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനയെയും സഹോദരിയെയും പരിചയപ്പെടുന്നത്. ഇവർ മൂലമാണ് അനൂപ് കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെടാൻ സാധ്യത എന്നാണ് പോലീസ് വിലയിരുത്തുന്നത്. ബംഗാളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള കള്ളനോട്ട് സംഘങ്ങളുമായി യുവതികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 4 പി.എം ന്യൂസ് പ്രസിദ്ധീകരിച്ച പരന്പരയിൽ ബഹ്‌റൈനിലെ സെക്സ് റാക്കറ്റ് മാഫിയകളെപ്പറ്റി പ്രദിപാദിച്ചിരുന്നു.എൻ.ഐ.എയും ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും മാറി മാറി പലവട്ടം ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിശദവിവരങ്ങൾ ഇവർ തുറന്ന് പറഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വരും ദിവസങ്ങളിൽ അതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് കരുതുന്നു.