റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വർണ്ണാഭമായി


മനാമ: വിവിധ പരിപാടികളോടെ  ഇന്ത്യൻ സ്‌കൂളിലെ ഇസാടൗൺ അങ്കണത്തിൽ നടത്തിയ അറുപത്തി ഒൻപതാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വർണ്ണാഭമായി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയ ഗാനത്തിന്റെ അകന്പടിയോടെ ദേശീയ പതാക ഉയർത്തി. തുടർന്ന് ബാൻഡ് പരിശീലകൻ ഹാജി പോളിന്റെ നേതൃത്വത്തിൽ നടന്ന  ബാൻഡ് മേളവും, വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും നടന്നു.  ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ക്വിസ് മത്സരത്തിൽ വിജയികളായ ആര്യൻ ജിഗ്നേഷ് സോണിയെയും, കെ. കീർത്തനശ്രീയെയും  വേദിയിൽ ആദരിച്ചു. സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കും, ഇന്ത്യൻ സ്‌കൂൾ ബാൻഡ് ടീമിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്കും, സമ്മാനങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ, നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറി. ്രപധാനാദ്ധ്യാപകൻ വി.ആർ പളനി സ്വാമി, റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ, ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed