ബഹ്‌റൈനിൽ കെ­ട്ടി­ടത്തിൽ നി­ന്ന് വീണ് എട്ട് വയസു­കാ­രൻ മരി­ച്ചു­


മനാമ: വടക്കൻ ഗവർണറേറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തിൽ നിന്ന് വീണ് ബഹ്റൈൻ സ്വദേശിയായ  ബാലൻ മരിച്ചു. ഇന്നലെയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിക്കപ്പെട്ട കറാർ അബ്ബാസ് എന്ന എട്ട് വയസുകാരൻ മരണപ്പെട്ടത്. 

കഴിഞ്ഞ വ്യാഴാഴ്ച്ച  ബുദയ്യ ഹൈവേക്ക് സമീപമുള്ള ഷഖുരയിലെ മൂന്ന് നില കെട്ടിടത്തിൽ വെച്ചാണ് അപകടം നടന്നത്. ബന്ധുവിന്റെ വീടിനടുത്തുള്ള കെട്ടിടത്തിലേയ്ക്ക് കൂട്ടകാർക്കൊപ്പം കളിക്കാൻ പോയതായിരുന്നു  കറാർ അബ്ബാസ്. ഇവിടെ രണ്ടാമത്തെ നിലയിൽ നിന്നാണ് കുട്ടി കാൽ തെറ്റി വീണത്. അപകടത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്ന കുട്ടിയെ ഉടൻതന്നെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ബഹ്റൈൻ വിമാനത്താവളത്തിലെ ജീവനക്കാരാനാണ് കുട്ടിയുടെ പിതാവ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed