ഹാ­ല ക്ലബ് ആക്രമണം; യു­വാ­വിന് മൂ­ന്ന് മാ­സം തടവ്


മനാമ: 2017 ജൂലൈയിൽ മുഹാറഖിലെ അൽ ഹാല കൾച്ചറൽ ആന്റ് സ്പോർട്സ് ക്ലബിൽ നടന്ന ആക്രമണത്തിൽ  ബഹ്‌റൈൻ സ്വദേശിയായ 19 വയസുകാരന് മൂന്ന് മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. 

കൂട്ടുക്കാർക്കൊപ്പം ക്ലബിലെത്തി ഇവിടെ പരിശീലനം നടത്തിവന്ന കോച്ചിനെയും കളിക്കാരെയും, ക്ലബിലെ ജോലിക്കാരെയും വടികളും പലകകളും ഉപയോഗിച്ച് ഇയാൾ അക്രമിക്കുകയായിരുന്നു. ഒരു കാരണവും കൂടാതെയുള്ള അക്രമണം ക്ലബ്ബിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് യുവാവ് അടക്കം മൂന്ന് പേരെ പോലീസ് പിടികൂടുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed