സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു
റിഫാ: ഐ.വൈ.സി.സി റിഫാ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആൽബയിലുളള അൽ ഘാനാ കോൺട്രാക്ടിംഗ് കന്പനിയിൽ നാളെ രാവിലെ 8 മണി മുതൽ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.
ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഐ.വൈ.സി.സി ബഹ്റൈൻ്റെ ആഭിമുഖ്യത്തിലുളള 23ാമത് മെഡിക്കൽ ക്യാന്പാണിത്. കൂടുതൽ വിവരങ്ങൾക്ക് 33481882, 66988834 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

