മ്യൂസിക് തെറാപ്പി ഷോ സംഘടിപ്പിക്കുന്നു.
മനാമ: ബഹ്‌റൈനിലെ പ്രശസ്ത സംഗീതജ്ഞൻ മുഹമ്മദ് അഹമ്മദി നയിക്കുന്ന മ്യൂസിക് തെറാപ്പി ഷോ മഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നാളെ വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ നടക്കും. പ്രവാസി ഗൈഡൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംഗീതത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിനെയും ശരീരത്തെയും ഏകാഗ്രമാക്കി വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നിറയ്ക്കുന്ന രീതിയിയാണ് ഇദ്ദേഹത്തിന്റെ മ്യൂസിക്കൽ തെറാപ്പി. ബഹ്‌റൈനിൽ അറിയപ്പെടുന്ന റെക്കി പരിശീ ലകനും, സൂഫി ആചാര്യൻ കൂടിയായ മുഹമ്മദ് അഹമ്മദി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരനാണ്.

