ഹാപ്പി ഡയമണ്ട്സ് ശേഖരവുമായി ജോയ് ആലുക്കാസ്
മനാമ : പ്രമുഖ ആഭരണ നിർമ്മാതാക്കളായ ജോയ് ആലുക്കാസ് ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ സെവൻ വണ്ടേഴ്സ് ഡെയിലി വെയർ കളക്ഷൻ ജോയ് ആലുക്കാസ് ശാഖകളിൽ ഇപ്പോൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. സെവൻ വണ്ടേഴ്സ് ഡെയിലി വെയർ കളക്ഷനിലൂടെ പതിനെട്ട് കാരറ്റ് സ്വർണ്ണത്തിൽ അംഗീകൃത ഡെയ്മണ്ടുകളിൽ തീർത്ത ഏഴ് ഡെയ്മണ്ട് നെക്ലേസുകളാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ഏവരെയും ആകർഷിക്കുന്ന വ്യത്യസ്ത ഡിസൈനുകളിൽ സൗന്ദര്യത്തിന് മോടി കൂട്ടുന്ന രീതിയിലാണ് പുതിയ ശേഖരത്തെ ഒരുക്കിയിരിക്കുന്നത് എന്ന് ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ് അറിയിച്ചു.

