റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം
ന്യൂഡൽഹി : 68ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പത്തു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ഒരുമിച്ചു ക്ഷണിക്കുന്നത്. ബ്രൂണയ്, കംബോഡിയ, ഇന്തൊനീഷ്യ, സിംഗപ്പുർ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ അസിയൻ രാഷ്ട്രങ്ങളിലെ തലവന്മാരാണ് ഇത്തവണ വിശിഷ്ടാതിഥികൾ. ഇന്ന് നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും നേതാക്കൾ പങ്കെടുത്തു.

