എയർപോർട്ട് കാർഗോ : 2017ൽ പത്ത് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
മനാമ : ബഹ്‌റൈൻ എയർപോർട്ട് കന്പനിയുടെ 2017 വർഷത്തിലെ കണക്കനുസരിച്ച് കാർഗോ ട്രാഫിക്കിൽ പത്ത് ശതമാനം വളർച്ച നിരക്ക് രേഖപ്പെടുത്തി. 2016ൽ 263956 ടൺ ആണ് കൈമാറ്റം ചെയ്തതെങ്കിൽ 2017ൽ അത് 289434 ടണ്ണായി വർധിച്ചിട്ടുണ്ട്.
ഇത് ബഹ്‌റൈൻ എയർപോർട്ട് ചരക്ക് കൈമാറ്റം നടത്തുന്നതിനുള്ള പ്രധാനകേന്ദ്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ബഹ്‌റൈൻ എയർപോർട്ട് കന്പനി ചീഫ് അയ്മൻ സായ്‌നാൽ പറഞ്ഞു. ഈ ഒരു വർദ്ധനവ് കണ്ടുകൊണ്ടാണ് ബഹ്‌റൈൻ വിമാനത്താവളത്തിന്റെ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ചരക്ക് നീക്കത്തിനായി നിരവധി പുതിയ സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തുന്നത്. ഡിസംബർ മാസത്തിൽ മാത്രമായി 26700 ടൺ ഉത്പന്നങ്ങൾ കാർഗോ സർവീസ് വഴി പോയിട്ടുണ്ട്.

