എണ്ണ വില വർദ്ധനവ് തടയണമെന്ന് ബഹ്‌റൈൻ എംപിമാർ


മനാമ : രാജ്യത്ത് പെട്രോളിയം വിലവർദ്ധനവ് തടയുന്നതിനുള്ള അടിയന്തിര നിർദ്ദേശം എം.പിമാർ ഇന്നലെ പാസാക്കി. നിർദ്ദേശം ഗവണ്മെന്റിന്റെ പരിഗണനക്ക് വിട്ടു. സ്പീക്കർ അഹമ്മദ് ബിൻ ഇബ്രാഹിം അൽ മുല്ലയുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര മീറ്റിങ്ങിലാണ് നിർദ്ദേശം പാസാക്കിയത്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ വിലവർദ്ധനവ് നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ധന വില 25 ശതമാനം വർദ്ധിപ്പിക്കാനുള്ള നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റിയുടെ (എൻ.ഒ.ജി.എ) തീരുമാനത്തിനെതിരെ പാർലമെൻറ് അംഗങ്ങൾ രംഗത്തുവന്നിരുന്നു. തീരുമാനം പ്രാബല്യത്തിലായതിനെത്തുടർന്ന് ജനുവരി 9 ന് എംപിമാർ പ്രതിവാര സെഷൻ ബഹിഷ്കരിച്ചിരുന്നു. ജായിദ് പെട്രോളിന്റെ വില ലിറ്ററിന് 125 ഫിൽസിൽനിന്ന് 140 ഫിൽസായും മുംതാസ് പെട്രോളിന്റെ വില ലിറ്ററിന് 160 ഫിൽസിൽ നിന്ന് 200 ഫിൽസായുമാണ് ഉയർത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed