ഫ്രണ്ട്സ് വനിതാവിഭാഗം : റിഫ ഏരിയക്ക് പുതിയ ഭാരവാഹികൾ
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം റിഫ ഏരിയ ദ്വിവർഷ കാലയളവിലേയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സഈദ റഫീഖിനെ ഓർഗനൈസറായും, ശൈമില നൗഫലിനെ അസി. ഓർഗനൈസറായും, സോന സക്കറിയയെ പി.ആർ കൺവീനറായും, ഫസീല മുസ്തഫയെ മീഡിയ കൺവീനറായും തിരഞ്ഞെടുത്തു. വിവിധ യൂണിറ്റ് ഭാരവാഹികളെ അതാത് യൂണിറ്റ് അംഗങ്ങൾ ചേർന്നാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് ഫ്രണ്ട്സ് പ്രസിഡണ്ട് ജമാൽ നദ്−വി ഇരിങ്ങൽ, ജന.സെക്രട്ടറി എം.എം സുബൈർ എന്നിവർ നേതൃത്വം നൽകി.

