മതസൗ‍‍­‍‍ഹാ­ർ­ദ്ദ സമ്മേ­ളനം ശ്രദ്ധേ­യമാ­യി­


മനാമ : എൺപത്തിയഞ്ചാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ മതസൗ‍‍ഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ പവിത്രൻ കെ.വി ചടങ്ങിൽ അദ്ധ്യക്ഷനായി. ശ്രീനാരായണാ ഗുരുദേവന്റെ തത്വചിന്തകൾ എല്ലാ മനുഷ്യ ഹൃദയങ്ങളിലും എത്തിക്കേണ്ടതാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ മുഖ്യപ്രഭാഷകരായ കൃപാ സാഗർ കൃഷ്ണദാസ്, (ഇസ്കോ പ്രതിനിധി), ഫാ. ഷാജി ചാക്കോ, ഫക്രുദ്ദീൻ അലി തങ്ങൾ (സമസ്ത കേരളാ സുന്നി ജമാ‍‍‍‍അത്ത് പ്രസിഡണ്ട്), സജി മാർകോസ് (സാമൂഹ്യ പ്രവർത്തകൻ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, വൈസ് ചെയർമാൻ രാജൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed