സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു
മനാമ : ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങൾ ഉൾക്കൊണ്ട് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വർഷത്തെ പ്രവർത്തന ഉദ്ഘാടനം, കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. ജോഷ്വാ എബ്രഹാം നിർവ്വഹിച്ചു. തുടർന്ന് പ്രസ്ഥാനം സെക്രട്ടറി ജിനു ചെറിയാൻ ഈ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പ്രസ്ഥാനം വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, കത്തീഡ്രൽ സഹ. വികാരി റവ. ഫാ. ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ, ആദ്ധ്യാത്മിക സംഘടന ഭാരവാഹികളായ കെ.ജി ഡാനിയേൽ (സൺഡേ സ്കൂൾ), എബ്രഹാം ജോർജ്ജ് (ആമോസ്), ജോസ് വർഗ്ഗീസ് (സെന്റ് പോൾസ്), റോയി ബേബി (ദിവ്യബോധനം), റീന ബിജു (മർത്തമറിയം സമാജം) തുടങ്ങിയവർ സംബന്ധിച്ചു.

