ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് ബഹ്റൈൻ ഡിഫെൻസ് ഹോസ്പിറ്റലിന്റെ ആദരവ്
മനാമ : സന്നദ്ധ രക്തദാന രംഗത്തും അനുബന്ധ പ്രവർത്തനങ്ങളിലും ബഹ്റൈൻ ഉൾപ്പെടെ സ്വദേശത്തും വിദേശത്തും സജീവമായി പ്രവർത്തിച്ചു വരുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ബഹ്റൈൻ ചാപ്റ്ററിന്, ബഹ്റൈൻ സമൂഹത്തിൽ നടത്തിവരുന്ന ജീവൻരക്ഷാ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് ബഹ്റിനിലെ പ്രമുഖ ഹോസ്പിറ്റലായ ബി.ഡി.എഫ് പ്രശസ്തി ഫലകം നൽകി ആദരിച്ചു. ബി.ഡി.എഫ് ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് അബ്ദുള്ള അമാൻ ബി.ഡി.കെയ്ക്ക് കൈമാറി.
ബ്ലഡ് ഡോണേഴ്സ് കേരളാ ബഹ്റൈൻ ചാപ്റ്റർ ഈ വർഷത്തെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാന്പ് എം.എം ടീമുമായി ചേർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ നടത്തി. പ്രവർത്തി ദിവസമായിട്ട് പോലും ബി.ഡി.എഫ് ബ്ലഡ് ബാങ്ക് ഒരുപാട് ചെറുപ്പകാരുടെ ആദ്യ രക്തദാന ക്യാന്പായി മാറി.
എം.എം ടീം രക്ഷാധികാരി ചന്ദ്രൻ തിക്കോടി, പ്രസിഡണ്ട് സിജോ ജോസ്, കോ-ഓർഡിനേറ്റർ ആനന്ദ്, എക്സിക്യുട്ടീവ് അംഗങ്ങളായ അനിരുദ്ധൻ, ബോണി, സമീർ ശരത്,⊇ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡണ്ട് ശൈലേഷ് കാക്കുനി, എക്സിക്യുട്ടീവ് മെന്പേഴ്സായ ജിബിൻ, രാജേഷ് എന്നിവർ പങ്കെടുത്തു.

