തെരുവ് നായയുടെ ആക്രമണം : ബംഗ്ലാദേശ് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു
മനാമ : തെരുവ് നായയുടെ ആക്രമണത്തിൽ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷാറോബിന് ഗുരുതരമായി പരിക്കേറ്റു. സിത്രയിലെ അലി റാഷിദ് അൽ അമീൻ കന്പനിയിൽ ഡെലിവറിമാനായി ജോലി നോക്കുന്ന മുഹമ്മദ് ഷാറോബ് ഇന്നലെ രാവിലെ സൽമാനിയയിലെ മെഗാമാർട്ട് സൂപ്പർ മാർക്കറ്റിന് സമീപത്ത് സാധനം ഡെലിവറി ചെയ്ത് തിരികെ കാറിൽ കയറുന്ന സമയത്താണ് ഒരു തെരുവ് നായ ഓടി വന്ന് ഇദ്ദേഹത്തിന്റെ കാലിൽ കടിച്ചത്. രക്തം വാർന്നൊഴുകിയതിനെ തുടർന്ന് ഉടനെ തന്നെ ഇദ്ദേഹം സുഹത്തിനെ വിളിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തി. ഇവിടെ നിന്ന് ഉടനെ തന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത് കൃത്യമായ ചികിത്സ നേടാനും കഴിഞ്ഞു. പോലീസ് േസ്റ്റഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും, അനുദിനം വർദ്ധിച്ച് വരുന്ന തെരുവ് നായ ആക്രമണങ്ങളെ ചെറുക്കാൻ, കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് മുഹമ്മദ് പറയുന്നത്.

