സ്കോട്ട്ലാൻഡിലെ പൈതൃക ഹോട്ടൽ ഇനി ലുലു ഗ്രൂപ്പിന് സ്വന്തം


ലണ്ടൻ : സ്‌കോട്ട്‌ലാൻ‍ഡിലെ വിഖ്യാത പൈതൃക ഹോട്ടലായ വാൽഡോഫ് അസ്റ്റോറിയ എഡ്വിൻബർഗ് - ദ് കാലിഡോണിയൻ ലുലു ഗ്രൂപ്പിന്റെ സംരംഭമായ ട്വന്റി 14 ഹോൾഡിങ്സ് 120 മില്ല്യൺ യു.എസ് ഡോളറിന് ഏറ്റെടുത്തു. അബുദാബി ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി 14 ഹോൾ‍ഡിംഗ്‌സ്, കാലിഡോണിയൻ ഹോട്ടലിന്റെ സന്പന്നമായ പൈതൃകവും പ്രത്യേക വാസ്തുവിദ്യയും നിലനിർത്തിക്കൊണ്ട് 28 മില്ല്യൺ യു.എസ് ഡോളർ ചിലവിൽ നവീകരിക്കും. മാർബിൾ, ബേൺഷൈഡ് ക്രോം ഫിറ്റിംഗുകൾ, ബെയ്സ്പൂക്ക് ഫർണീച്ചറുകൾ, എക്യുക്ച്ഡിക് ആർട്ട് വർക്ക്, എൻ−സ്യൂട്ട് ബാത്ത്റൂം എന്നിവയെല്ലാം കൂട്ടിച്ചേർക്കാൻ പദ്ധതികളിൽ ഉൾപ്പെടുന്നു.

“ട്വന്റി 14 ഹോൾഡിംഗ്സിന്റെ പോർട്ട് ഫോളിയോയിൽ നൂറ് വർഷത്തിലധികം ചരിത്രമുള്ള, ഒരു സന്പന്ന പാരന്പര്യവും, സ്വഭാവവും, തനതായ സന്പന്നതയുമുള്ള ‘കാലിഡോണിയനെ’ ചേർക്കാൻ സാധിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന്” ട്വന്റി 14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അറിയിച്ചു.

1903−ൽ‍ ഓൾ‍ഡ് പ്രിൻ‍സസ് സ്ട്രീറ്റ് റെയിൽ‍വേ േസ്റ്റഷന്റെ ഭാഗമായി തുറന്ന ഈ ഹോട്ടലിൽ 241 മുറികളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed