മൂ­ന്ന് വർ­ഷത്തി­നി­ടെ­ 1,442 യാ­ത്രാ­ നി­രോ­ധനങ്ങൾ ഏർ­പ്പെ­ടു­ത്തി­യതാ­യി­ മന്ത്രാ­ലയം


മനാമ : 2013−2016 വർഷത്തിൽ ബഹ്‌റൈനിൽ 1,442 യാത്ര നിരോധനങ്ങൾ ഏർപ്പെടുത്തിയതായി ജസ്റ്റിസ്, ഇസ്ലാമിക് അഫേഴ്‌സ് ആൻഡ് എൻഡോവ്മെൻറ് മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ. ജലാൽ കാദിം എം.പി അടുത്തിടെ സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കോടതിയിലെ കേസുകളുടെ എണ്ണം, സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2013 ജനുവരി 1നും 2016 ഡിസംബർ 31നും ഇടയിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി 1,442 യാത്രക്കാരെ തടഞ്ഞതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ സിവിൽ, ക്രിമിനൽ, ശരിയത്ത് കോടതികളിലായി 203, 941 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഖാലിദ് അറിയിച്ചു. ഇതിൽ 187,860 കേസുകൾ പരിശോധിക്കുകയും 81,304 കേസുകൾ തീർപ്പാക്കുകയും ചെയ്തു. 16,081 കേസുകളിൽ നടപടികൾ തുടരുന്നു. 2013ൽ 44,646 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2016ൽ 54,401 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

You might also like

Most Viewed