ബഹ്റൈ­നിൽ‍ നി­ന്ന് ഏഴ് പ്രതി­നി­ധി­കൾ


മനാമ : ജനുവരി 12, 13 തീയതികളിൽ നടക്കാനിരിക്കുന്ന ലോക കേരള സഭയിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് ഏഴ് പേരാണ് പങ്കെടുക്കുന്നത്. പ്രവാസി കമ്മീഷൻ അംഗവും പ്രതിഭയുടെ നേതാവുമായ സുബൈർ കണ്ണൂർ, കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ, കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, വ്യവസായിയായ വർ‍ഗീസ് കുര്യൻ, സോമൻ േബബി, പ്രതിഭയുടെ നേതാവായ സി.വി നാരായണൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം എന്നിവർ‍ക്കാണ് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടുള്ളത്. 

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയെ ഉൾ‍പ്പെടുത്തിയത് സമാജത്തിനും ബഹ്‌റൈൻ പ്രവാസി മലയാളീ പൊതുസമൂഹത്തിനും ഏറെ അഭിമാനകരമാണെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട് ആഷ്‌ലി ജോർജ്, ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈൻ സന്ദർശിച്ച വേളയിൽ നൽ‍കിയ നിവേദനങ്ങൾ ക്രോഡീകരിച്ചു ലോക കേരളസഭയിൽ ഉന്നയിക്കും എന്ന് പി.വി രാധാകൃഷ്ണപിള്ളയും അറിയിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed