ടൂ­റി­സം മേ­ഖലയിൽ കോ­ടി­കളു­ടെ­ വി­കസന പദ്ധതി­കൾ­ക്കൊ­രു­ങ്ങി­ ബഹ്‌റൈ­ൻ


മനാമ : വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറികൊണ്ടിരിക്കുകയാണ് ബഹ്റൈൻ‍ എന്ന് റിപ്പോർ‍ട്ട്. രാജ്യത്തിൻ്റെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപം 490 കോടി ബഹ്‌റൈൻ ദിനാറിലേക്കെത്തി നിൽക്കെ 14 സുപ്രധാന പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ബഹ്‌റൈൻ. ഈ വർഷത്തിൽ തന്നെ ബഹ്റൈനിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 12.8 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ആദ്യ ഒൻപത് മാസത്തിനുള്ളിൽ ബഹ്‌റൈനിൽ എത്തിയത് 87 ലക്ഷം സന്ദർശകരാണ്. ടൂറിസം മേഖലയിൽ കൈവരിച്ച വലിയ നേട്ടമാണിതെന്ന് ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്പ്മെൻറ് ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. സൈമൺ ഗാൽ പിൻ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിൻ്റെ ആകെ ജിഡിപിയിലേയ്ക്ക് 6.3 ശതമാനം സംഭാവന ടൂറിസം മേഖലയിൽ നിന്നാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ട്.

വികസന പദ്ധതികളിൽ ഏറ്റവും സുപ്രധാനം ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൻ്റെ ആധുനികവൽക്കരണമാണ്. 110 കോടി ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്. പുതിയ റിസോർട്ടുകൾ, ചതുർ നക്ഷത്ര, പഞ്ച നക്ഷത്ര ഹോട്ടലുകളും ഇതിനോടൊപ്പം ഇവിടെ ഉയരുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ദിൽമുനിയ മാൾ, മരാസി, ഗലേരിയ ഷോപ്പിംങ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ വികസന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. 

മെഡിക്കൽ ടൂറിസം പദ്ധതിക്കും രാജ്യം പ്രാധാന്യം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയുടെ നവീകരണം നടന്നുവരുന്നത്. റിയൽ എേസ്റ്ററ്റ് പദ്ധതികളായ ബഹ്‌റൈൻ ബേ, ബഹ്‌റൈൻ മറീന, ദിയാർ അൽ മുഹറഖ്, വാട്ടർ ഗാർഡൻ സിറ്റി, ദിൽമുനിയ, മരാസി അൽ ബഹ്‌റൈൻ എന്നിവയുടെയും, നിർമ്മാണം പുരോഗമിക്കുന്ന ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളായ ദി അഡ്രസ്സ് ഹോട്ടൽ, വിദ എന്നിവയും ടൂറിസം മേഖലക്ക് കരുത്ത് പകരും.

2016ൽ രാജ്യത്തിൻ്റെ വരുമാനം ഒന്നര ബില്യൺ ബഹ്‌റൈൻ ദിനാർ ആയിരുന്നു. 2015ൽ ഉണ്ടായിരുന്ന ഒരു ബില്യൺ ദിനാറിൽ നിന്നാണ് ഈ വർദ്ധന. 2016ൽ ഒരു വിനോദ സഞ്ചാരിയുടെ പ്രതിദിന ശരാശരി ചെലവ് 72 ബഹ്‌റൈൻ ദിനാറിൽ നിന്നും 88 ബഹ്‌റൈൻ ദിനാറിലേക്ക് വർദ്ധിച്ചിട്ടുണ്ട്. 2018 അവസാനമാകുന്പോഴേക്കും ജിഡിപിയിലെ വിനോദ സഞ്ചാര മേഖലയുടെ സംഭാവന ഏഴ് ശതമാനത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed