പാട്ടുകൂട്ടം സംഗീതനിശ സംഘടിപ്പിച്ചു

മനാമ : ബഹ്റൈനിലെ സംഗീതാസ്വാദക കൂട്ടായ്മയായ പാട്ടുകൂട്ടത്തിെൻ്റ നേതൃത്വത്തിൽ പഴയ മലയാള ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ സംഘടിപ്പിച്ചു. കേരളീയ സമാജം ബാബുരാജ് ഹാളിൽ നടന്ന പരിപാടിക്ക് ഗായകൻ കൊച്ചിൻ ആസാദ് നേതൃത്വം നൽകി. രാത്രി 8:30ന് തുടങ്ങിയ പരിപാടി രണ്ട് മണിക്കൂർ നീണ്ടു. മലയാളത്തിലെ വിവിധ സംഗീത സംവിധായകർ ഒരുക്കിയ മികച്ച മെലഡികളാണ് അവതരിപ്പിച്ചത്.
‘ഇന്നലെ മയങ്ങുേന്പാൾ’ എന്ന ഗാനവുമായി തുടങ്ങിയ ആസാദ്, ‘അനുരാഗ ഗാനം പോലെ’, ‘ഇന്ദുലേഖ തൻ’, ‘പാതിരാവായില്ല’, ‘കണ്ണീരും സ്വപ്നങ്ങളും’, ‘തേടുന്നതാരേ ശൂന്യതയിൽ’, ‘വാസന്ത പഞ്ചമിനാളിൽ’, ‘ചെന്പക തൈകൾ പൂത്ത’, ‘ഹൃദയ സരസിലെ’, ‘ഒരു പുഷ്പം മാത്രമെൻ’, ‘പ്രാണസഖി’ തുടങ്ങിയ പാട്ടുകൾ ആലപിച്ചു. പരിപാടി അവസാനിക്കുവോളം നിറഞ്ഞ സദസായിരുന്നു. റഫീഖ് വടകരയുടെ ചടുലമായ ഹാർമോണിയം വായന ആസ്വാദകരുടെ കയ്യടി നേടി. ബഷീർ മായൻ (ഹാർമോണിയം), സുരേഷ് ബാബു (തബല), നൗഫൽ പയ്യോളി (ടൈമിങ്) എന്നിവരും വേദിയിൽ അണിനിരന്നു. എ.വി ഷെറിൻ സ്വാഗതം പറഞ്ഞു. തരുൺ കുമാർ നന്ദി രേഖപ്പെടുത്തി.