‘ഫ്രഷ്’ ഭക്ഷണം എത്തി­ക്കു­ന്നത് വൃ­ത്തി­ഹീ­നമാ­യ ചു­റ്റു­പാ­ടിൽ


രാജീവ് വെള്ളിക്കോത്ത്

മനാമ : ബഹ്‌റൈനിൽ താമസിക്കുന്ന പലരും ആഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണം റെസ്റ്റോറന്റുകളിൽ ഓർഡർ ചെയ്യുന്നത് പതിവാണ്. ഒറ്റയ്ക്ക് താമസിക്കുന്ന പലരും മൂന്ന് നേരത്തെ ആഹാരവും പുറത്തു പോയി കഴിക്കുകയോ അല്ലെങ്കിൽ റെസ്റ്റോറന്റുകളിൽ ഓർഡർ നൽകുകയോ ആണ് ചെയ്യുന്നത്. ഇങ്ങനെ ഓർഡർ നൽകുന്ന ഭക്ഷണം എത്ര മാത്രം ശൂചിത്വമുള്ളതാണെന്ന് പലരും ആലോചിക്കാറില്ല. നല്ല വൃത്തിയോടെയും വെടിപ്പോടെയും ഭക്ഷണം തയ്യാറാക്കി നൽകുന്ന ഭക്ഷണ ശാലകൾ ഉണ്ടെങ്കിലും പല ഭക്ഷണ ശാലകളും ശുചിത്വം പാലിക്കുന്നില്ല. പ്രത്യേകിച്ച് ഡെലിവറി ചെയ്യുന്ന ഭകഷണങ്ങൾ പലപ്പോഴും വൃത്തിയുള്ള വാഹനങ്ങളിലല്ല കൊണ്ടുവരുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനാമ ലുലു റോഡിനും ഷെയ്ഖ് ഹമദ് റോഡിനും ഇടയ്ക്കുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തവർക്കുള്ള ഭക്ഷണം കൊണ്ടുപോകാൻ നിർത്തിയിട്ട വാഹനത്തിന്റെ അവസ്ഥ കണ്ടപ്പോൾ വളരെ പരിതാപകരമായിരുന്നു. പഴകിയ വാഹനത്തിലെ സീറ്റിനടിയിൽ മൂടി പോലുമില്ലാത്ത പാത്രത്തിലാണ് ഭക്ഷണം തയ്യാറാക്കി െവച്ചിരിക്കുന്നത്. തൊട്ടടുത്ത് തന്നെ അരിഞ്ഞുവെച്ച കുറച്ചു സലാഡുകളും കിടപ്പുണ്ട്. വാഹനം നിർത്തിയിട്ടിരിക്കുന്നത് മലിന ജലം ഒഴുകുന്ന ഈച്ചയും പ്രാണികളും യഥേഷ്ടം വിഹരിക്കുന്ന സ്ഥലത്തും. വാഹനം കഴുകാനുപയോഗിച്ച നനഞ്ഞ തുണി ഭക്ഷണസാധനങ്ങൾ നിറച്ച പാത്രത്തിന് മുകളിലെ സീറ്റിന് മുകളിൽ ഉണക്കാനിട്ടിരിക്കുന്നു. അതായത് ഈ അഴുക്ക് തുണിയിൽ നിന്ന് വെള്ളം ഇറ്റുവീണാൽ എത്തുന്നത് താഴെ മൂടിയില്ലാതെ കിടക്കുന്ന ഭക്ഷണത്തിലേയ്ക്ക്. ഇതാണ് ചൂടോടെയുള്ള ഭക്ഷണം കാത്ത് കിടക്കുന്ന ഉപഭോക്താവിന് ലഭിക്കുന്നത്.

ബൈക്ക് ഡെലിവറിയിലൂടെ വരുന്ന ഭക്ഷണങ്ങൾ പലപ്പോഴും പൊതിഞ്ഞു കൊണ്ട് വരുന്നു എന്നത് ഓർഡർ ചെയ്യുന്നവർക്ക് അൽപ്പം ആശ്വാസമാണ്. എന്നാൽ ഇത്തരം ഡെലിവറി ബോക്സുകൾ വേണ്ട വിധത്തിൽ ശുചിത്വമാക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. പലപ്പോഴും കറികളും മറ്റും പുറത്തേയ്ക്ക് ഒഴുകി വൃത്തികേടായിട്ടുള്ള ബോക്സിൽ തന്നെയാണ് അടുത്ത ഓർഡറുകളും ഡെലിവറി ചെയ്യാനായി കൊണ്ട് പോകുന്നത്. ഇക്കാര്യത്തിൽ ബ്രാൻഡഡ് റെസ്റ്റോറന്റുകൾ നല്ല നിലവാരം പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed