മഹമൂ­ദിന് ബഹ്‌റൈ­നിൽ അന്ത്യ വി­ശ്രമം


മനാമ : കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി മഹമൂദിന് അദ്ദേഹം വളരെക്കാലമായി ജോലി ചെയ്ത രാജ്യത്ത് തന്നെ അന്ത്യ വിശ്രമമൊരുക്കി. ഇന്നലെ വൈകീട്ട് 5:30ന് അന്ത്യകർമ്മങ്ങൾ നടത്തി മൃതദേഹം ഖബറടക്കി. ഉമ്മുൽ ഹസ്സം പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത്. സാമൂഹ്യ പ്രവർത്തകരുടെയും കന്പനിയുടെയും ആഭിമുഖ്യത്തിൽ വളരെ പെട്ടെന്ന് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.

ജാതിമത ഭേദമന്യ വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ ചടങ്ങിൽ എത്തിചേർന്നു. തുടർന്ന് മയ്യിത്ത് നമസക്കാരവും പ്രാർത്ഥനയും നടന്നു. ബഹ്‌റൈനിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ച മഹ്മൂദിന്റെ നിര്യാണത്തിൽ വിവിധ വ്യക്തികൾ അനുശോചനം അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed