ഫുഡ് ട്രേ­ഡിംഗ് സ്ഥാ­പനത്തിൽ നി­ന്ന് മലയാ­ളി­ പണവു­മാ­യി­ മു­ങ്ങി­യതാ­യി­ പരാ­തി­


മനാമ : ബഹ്‌റൈനിലെ പ്രമുഖ ഫുഡ് ട്രേഡിംഗ് സ്ഥാപനത്തിൽ നിന്ന് പണവുമായി മലയാളി നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി. മജീദ് ഫുഡ് ട്രേഡിംഗ് കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ സ്വദേശി ഉദയകുമാർ ആണ് കന്പനി അറിയാതെ ഇന്ത്യയിലേയ്ക്ക് കടന്നതായി കന്പനി അധികൃതർ അറിയിച്ചത്.

കന്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായ ഉദയൻ ഫീൽഡിലായിരുന്നു ജോലി ചെയ്തിരുന്നത്. ഉൽപ്പന്നങ്ങൾ വിതരണം നടത്തിയതിന്റെ പണം പിരിച്ചെടുക്കുന്നതും ഇദ്ദേഹമായിരുന്നു. സാധാരണ ദിവസേന പിരിച്ചെടുക്കുന്ന തുക അടുത്ത ദിവസം ഓഫീസിൽ ഏൽപ്പിക്കുന്നതായിരുന്നു പതിവ്. ശനിയാഴ്ച രാവിലെ ഓഫീസിൽ എത്തുന്ന സമയമായിട്ടും എത്താതിരുന്നതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് കന്പനി അധികൃതർ ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോൾ കന്പനി ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നും രസീത്ബുക്ക് വാഹനത്തിന്റെ താക്കോൽ എന്നിവ മാത്രം ലഭിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കന്പനി അധികൃതർ പറഞ്ഞു.

എൽ.എം.ആർ.എയിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹം ബഹ്‌റൈൻ വിട്ടതായി വിവരം ലഭിച്ചു. തുടർന്ന് കന്പനി അധികൃതർ പോലീസിൽ പരാതി നൽകി. 2017 ജനുവരിയിലാണ് ഉദയകുമാർ ഈ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. കന്പനിയുടെ വിശ്വസ്ത ജീവനക്കാരൻ എന്ന നിലയിൽ നല്ല പ്രവർത്തനമായിരുന്നു ഇദ്ദേഹം കാഴ്ച െവച്ചതെന്നും അതുകൊണ്ടാണ് പണം കൈകാര്യം ചെയ്യുന്നതിൽ സ്വാതന്ത്ര്യം നൽകിയതെന്നും ജനറൽ മാനേജർ അഹമ്മദ് മുഹമ്മദ് അബ്ദുൾ ഫാത്തി പറഞ്ഞു.

ബഹ്‌റൈനിലെ സ്വദേശി സ്ഥാപനങ്ങളിൽ നിന്ന് പലരും ഇത്തരത്തിൽ പണവുമായി കടന്നു കളയുന്നത് ഇന്ത്യക്കാർക്ക് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തകൻ ബഷീർ അന്പലായി പറഞ്ഞു. അടുത്തയിടെ പ്രമുഖ മെഡിക്കൽ സെന്ററിൽ നിന്നും മറ്റൊരു അപ്പാർട്ട്മെന്റ്, ഭക്ഷ്യ വിതരണ കന്പനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമെല്ലാം മലയാളികൾ പണവുമായി മുങ്ങിയിരുന്നു. ബഹ്‌റൈനിൽ സത്യസന്ധമായി ജോലി ചെയ്യുന്ന മലയാളികൾക്ക് അടക്കം നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരം പ്രവർത്തികളെന്നും സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed