ബ്രേവ് ഇന്റർ­നാ­ഷണൽ കോം ബാ­റ്റ് ചാ­ന്പ്യൻ­ഷി­പ്പു­മാ­യി­ കൈ­കോ­ർ­ത്ത് ഗൾ­ഫ് ദി­വാ­നി­യ ഗ്രൂ­പ്പ്


മനാമ : ബഹ്റൈനിൽ നടക്കുന്ന ബ്രേവ് ഇന്റർനാഷണൽ അന്താരാഷ്ട്ര ചാന്പ്യൻഷിപ്പിന് ബഹ്റൈനിലെ പ്രമുഖ ഹോട്ടൽ അപ്പാർട്ട്മെന്റ് ഗ്രൂപ്പ് ഗൾഫ് ദിവാനിയാ കന്പനി പൂർണ്ണ പിന്തുണ അറിയിച്ചു. അത്പ്രകാരം ബ്രേവ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വിവിധ അത്ലറ്റുകൾക്ക് ഗൾഫ് ദിവാനിയ ഗ്രൂപ്പ് താമസ സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഗൾഫ് ദിവാനിയ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് റഫീഖ്, ജനറൽ മാനേജർ ബാബുരാജ് എന്നിവർ ബ്രേവ് സംഘാടകരുമായി ധാരണാ പത്രം കൈമാറി.

പതിനഞ്ച് വർഷത്തോളമായി അപ്പാർട്ട്മെന്റ് ഹോട്ടൽ ബിസിനസ് രംഗത്ത് അറിയപ്പെടുന്ന ഗൾഫ് ദിവാനിയ ഗ്രൂപ്പ് ഈ പരിപാടിയുമായി സഹകരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ചെയർമാൻ ഡോ. മുഹമ്മദ് റഫീഖ് അറിയിച്ചു. നിലവിൽ ആറ് ഫോർ സ്റ്റാർ ഹോട്ടലുകളും മുപ്പതോളം ഫോർ സ്റ്റാർ ഡീലക്സ്  അപ്പാർട്ട്മെന്റുകളും ഗൾഫ് ദിവാനിയ ഗ്രൂപ്പിന് ഉണ്ട്. കൂടാതെ ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റുകളും ഈ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

നവംബർ 12 മുതൽ ഗ്രൂപ്പിന്റെ ലോ മേജ് ഹോട്ടൽ ആന്റ് റിസോർട്ടിലാണ് അത്ലറ്റുകൾക്ക് താമസവും ഭക്ഷണവും ഏർപ്പാടാക്കിയിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed