സൽമാനിയയിലെ വാട്ടർ ഗാർഡൻ തുറന്നുകൊടുക്കണമെന്ന് ആവശ്യം

മനാമ : കഴിഞ്ഞ മാർച്ചിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ച സൽമാനിയയിലെ പബ്ലിക് പാർക്കുകളിലൊന്നായ വാട്ടർ ഗാർഡൻ വീണ്ടും തുറക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഈ പ്രദേശത്തെ ജനങ്ങളും കുട്ടികളും വിനോദത്തിനായി പബ്ലിക് പാർക്ക് ഉപയോഗിച്ചുവന്നിരുന്നു.
പാർക്ക് അടച്ചു പൂട്ടിയതോടെ പ്രദേശത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വിനോദത്തിനായി മറ്റ് സ്ഥലങ്ങളില്ല. പ്രദേശത്ത് ഒരുപാട് വീടുകൾ ഉള്ളതിനാൽ, കുട്ടികൾ കളിക്കാനായി തിരഞ്ഞെടുത്തിരുന്ന സ്ഥലമായിരുന്നു പാർക്ക്. എന്നാൽ മാസങ്ങളായി പാർക്ക് അടഞ്ഞു കിടക്കുന്നതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ സ്ഥലമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പാർക്ക് തുറന്നുകൊടുക്കണമെന്ന് അധികാരികളോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.