പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനെതിരെ കർശന നടപടികളുമായി സർക്കാർ

മനാമ : പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. തെരുവുകളിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നവരെ ശിക്ഷിക്കുന്നതിനായി നിയമം കൊണ്ടുവരണമെന്ന് ഇന്നലെ ക്യാപിറ്റൽ ഗവർണറേറ്റ് കൗൺസിലിന്റെ യോഗത്തിലാണ് ആവശ്യമുയർന്നത്. പഴയ മനാമ മാർക്കറ്റ് (സുക്) പ്രദേശത്ത് പൊതുസ്ഥലങ്ങളിൽ തുപ്പുന്നത്തിനെതിരെ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.
ബാബ് അൽ ബഹ്‌റൈൻ, പഴയ മാർക്കറ്റ് ഏരിയ എന്നിവിടങ്ങളിലെ മോശമായ പരിസ്ഥിതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ശുപാർശ. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് 20−50 ബഹ്‌റൈൻ ദിനാറും മൂത്രമൊഴിക്കുന്നതിന് 50−100 ബഹ്‌റൈൻ ദിനാറും പിഴ ചുമത്തണമെന്ന് ഈ വർഷം ആദ്യം പാർലമെന്റിൽ നിർദ്ദേശമുയർന്നിരുന്നു.