തോ­മസ് ചാ­ണ്ടി­ വി­ഷയത്തിൽ നി­യമോ­പദേ­ശം വൈ­കി­ല്ല : റവന്യൂ­മന്ത്രി­


തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളിലും കണ്ടെത്തലുകളിലും വൈകാതെ നിയമോപദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. തന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉദ്യോഗസ്ഥർ ‍ക്കെതിരായ നടപടിയിലും തീരുമാനം നിയമോപദേശം കിട്ടിയ ശേഷമെന്ന് മന്ത്രി അറിയിച്ചു. മുൻകാലങ്ങളിൽ ഇത്തരം റിപ്പോർട്ടുകളിന്മേൽ നിയമോപദേശം തേടിയില്ലെന്ന് കരുതി ഇപ്പോൾ നിയമോപദേശം തേടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റവിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ വിഷയത്തിൽ ആധികാരികമായി സംസാരിക്കേണ്ടത് സർക്കാരാണെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻവി.എസ്.അച്യുതാനന്ദനും പറഞ്ഞു. സർക്കാർ തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ കേസിൽ നിയമോപദേശം വരുന്നത് വരെ കാത്തിരിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed