ലിംഗ സമത്വം : ജിസിസി രാജ്യങ്ങൾക്കിടയിൽ ബഹ്‌റൈന് രണ്ടാം സ്ഥാനം

മനാമ : ലിംഗ വ്യത്യാസം കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ഫലപ്രാപ്തിയിലേയ്ക്ക്. യു.എ.ഇയിലും ബഹ്‌റൈനിലും ലിംഗ സമത്വത്തിൽ പുരോഗതിയുള്ളതായി ലോക സാന്പത്തിക സമ്മേളനം (ഡബ്ല്യൂഇഎഫ്) വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിസിസി രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഒന്നാമതും ബഹ്‌റൈൻ രണ്ടാമതുമാണ്. ലിംഗപരമായ വിവേചനം അവസാനിപ്പിക്കുന്നതിൽ ബഹ്‌റൈൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ‘ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ട് 2017’ വ്യക്തമാക്കുന്നു. മിഡിലീസ്റ്റ് പട്ടികയിൽ ടുണീഷ്യ ഒന്നാമതും ബഹ്‌റൈൻ മൂന്നാമതുമാണ്.
ആഗോളതലത്തിലെ റിപ്പോർട്ട് പ്രകാരം ടുണീഷ്യ 117ാമതും, യുഎഇ 120ാമതും, ബഹ്‌റൈൻ 126ാമതും ആണ്. റിപ്പോർട്ടിൽ ആരോഗ്യം, വിദ്യാഭ്യാസം, സന്പദ് വ്യവസ്ഥ, രാഷ്ട്രീയം എന്നീ നാല് പ്രധാന മേഖലകളിലെ സ്ത്രീകളും പുരുഷൻമാരും തമ്മിലുള്ള അനുപാതമാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
സ്ത്രീകളുടെ സാന്പത്തിക പങ്കാളിത്തത്തിൽ ബഹ്‌റൈൻ 120ാം സ്ഥാനത്താണ്. വിദ്യാഭ്യാസ രംഗത്ത് 75, ആരോഗ്യ രംഗത്ത് 136, രാഷ്ട്രീയ ശാക്തീകരണത്തിൽ 137 എന്നിങ്ങനെയാണ് ലിംഗ അനുപാതത്തിൽ ബഹ്റിന്റെ സ്ഥാനങ്ങൾ.