ഡ്രൈ­വിംഗ് ആസ്വാ­ദ്യകരമാ­ക്കി­ പു­തി­യ മസ്‌ദ സി­എക്സ് - 5


മനാമ : ബഹ്റൈനിലെ വാഹനപ്രേമികൾക്ക് ഡ്രൈവിങ്ങ് കൂടുതൽ ആസ്വാദ്യകരമാക്കി ജനപ്രിയ ബ്രാൻഡുകളിലൊന്നായ മസ്ദ സി എക്സ് − 5 എന്ന  വാഹനത്തിന്റെ പുതിയ മോഡൽ പുറത്തിറങ്ങി. 2012 മുതൽ വിപണിയിലുള്ള സി എക്സ് മോഡൽ എസ്.യു.വി  120 രാജ്യങ്ങളിലായി 1.4 ദശലക്ഷം യൂണിറ്റാണ്  ഇതു വരെയായി വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. കാഡോ ഡിസൈനും സ്കൈ ആക്റ്റീവ് ടെക്നോളജിയും അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സംവിധാനവും സിഎക്സിനെ ജനപ്രിയ മോഡലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  മികച്ച ഡ്രൈവിങിനൊപ്പം സുഖകരമായ യാത്രയും സുരക്ഷയും വാഹനം പ്രധാനം ചെയ്യുന്നു.

റിഫൈൻഡ് ടഫനെസ് എന്ന് വിളിക്കാവുന്ന കാഡോ ഡിസൈൻ പ്രചോദനമായത് പരന്പരാഗത ജപ്പാനീസ് ഡിസൈനാണ്. ഈ മോഡലിൽ ഇപ്പോൾ പുതിയ നിറമായ സോൾ റെഡ് ക്രിസ്റ്റലിലും  മസ്ദ സി എക്സ് − 5  ലഭ്യമാണ്. കൂടുതൽ മനോഹരമായ ഉൾവശവും, പ്രീമിയം ലുക്ക് നൽകുന്ന ബാഹ്യഘടകങ്ങളും പുതിയ സിഎക്സ് −5നെ മികവുറ്റതാക്കുന്നു.

ജി−വെക്ടറിങ് കോൺട്രോൾ, സ്കൈ ആക്റ്റീവ് വെഹിക്കിൾ ഡൈനാമിക് ടെക്‌നോളജി എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇത് കാരണം ഡ്രൈവിങ് നിലവാരം കൂടുതൽ മെച്ചപ്പെടും. രണ്ടാം നിര സീറ്റുകളിലും മികച്ച സുരക്ഷയും സ്ഥലസൗകര്യം ഏർപ്പെടുത്താനും ഇത്തവണ മസ്‌ദ ശ്രദ്ധിച്ചിട്ടുണ്ട്. ഐ− ആക്റ്റീവ് സെൻസ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിൽ മൂന്ന് ശ്രേണികളിലായി ഇറങ്ങിയിട്ടുള്ള മസ്ദ സി എക്സ് − 5ന്റെ വില പതിനായിരം ദിനാർ മുതൽ പതിമൂന്നായിരം ദിനാർ വരെയാണ്.  മസ്ദ സി എക്സ് − 5നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് 17706010 (സിത്ര), 17875777 (ടുബ്ലി) എന്നീ നന്പറുകളിലാണ് ബന്ധപ്പെടേണ്ടത്. അല്ലെങ്കിൽ www.mazda.kekanoo.com എന്ന വെബ്സൈറ്റോ MazdaBahrain എന്ന വിലാസത്തിലുള്ള ഫേസ്‌ബുക്ക് പേജോ സന്ദർശിക്കുക. ബഹ്റൈനിലെ പ്രമുഖ വാഹനഡീലർമാരായ ഇന്റർനാഷണൽ മോട്ടോർ ട്രേഡിങ്ങ് ഏജൻസിയാണ് മസ്ദ സി എക്സ് 5 വിതരണം ചെയ്യുന്നത്.

You might also like

  • Straight Forward

Most Viewed