ബഹ്‌റൈൻ സമാ­ധാ­നത്തി­ന്റെ­യും സഹവർ­ത്തി­ത്വത്തി­ന്റെ­യും ദേ­ശം : എസ്‌സി­ഐഎ


മനാമ : ബഹ്‌റൈൻ സമാധാനപരമായ സഹവർത്തിത്വത്തിന്റെ ദേശമാണെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്‌സിഐഎ) ഡെപ്യൂട്ടി പ്രസിഡണ്ട്, ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫ. സാഹോദര്യത്തിൻ്റെ മൂല്യങ്ങൾ, മുസ്ലിംങ്ങൾക്കിടയിലെ ഐക്യം, മതവും സംസ്കാരവും തമ്മിലുള്ള സഹവർത്തിത്വം എന്നിവ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മതപരമായ ഉപദേശം രാജ്യത്തിലെ ഔദ്യോഗിക കേന്ദ്രങ്ങൾക്ക് എസ്‌സിഐഎ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് കമ്മീഷൻ ഓഫ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്), ഡയറക്ടർ ഡ്വൈറ്റ് ബഷീർ, അദ്ദേഹത്തിന്റെ കൂടെയുള്ള പ്രതിനിധി സംഘം എന്നിവരുമായി ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫ കൂടിക്കാഴ്ച നടത്തി. മേഖലയിലെ ബഹ്‌റൈന്റെ സഹവർത്തിത്വത്തെയും സഹിഷ്ണുതയെയും യുഎസ്‌സിഐആർഎഫ് ഡയറക്ടർ ഡ്വൈറ്റ് ബഷീർ പ്രശംസിച്ചു.

You might also like

  • Straight Forward

Most Viewed