ബഹ്റൈൻ രാജാവിൻറെ സംരംഭങ്ങളെ പ്രശംസിച്ചു

മനാമ : ദി കിങ്ഡം ഓഫ് ബഹറൈൻ ഡിക്ലറേഷൻ, ദി കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ ഇൻറർ ഫെയ്‌ത് ഡയലോഗ് ആൻഡ് പീസ്ഫുൾ കോ-എക്സിസ്റ്റൻസ് എന്നീ രണ്ട് സംരംഭങ്ങൾ, മതപരമായ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സ്ഥാനപതികൾ ആകുന്നതിലൂടെ, ബഹ്‌റൈൻ ജനതയുടെ പദവി ഉയർത്തുന്ന ഒന്നാണെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയർമാൻ, എക്സിക്യൂട്ടീവ് ഡയരക്ടർ ഓഫ് ഇസ കൾച്ചറൽ സെന്റർ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. സാംസ്കാരിക നേട്ടങ്ങളിലേക്ക് നയിച്ച അൽ-ഖലീഫ ഭരണാധികാരികളുടെയും ജനങ്ങളുടെയും സംഭാവനകളെയും ബഹ്റൈൻ ചരിത്രത്തെയും അദ്ദേഹം ഉയർത്തിക്കാട്ടി.