അമിത വേഗം: സ്കൂൾ ബസ് ഡ്രൈവർക്ക് ശിക്ഷ ലഭിച്ചേയ്ക്കും


മനാമ : ബഹ്‌റൈനിൽ സ്‌കൂൾ ബസ് അമിത വേഗതയിൽ ഓടിച്ച ബസ് ഡ്രൈവർക്കു ശിക്ഷ ലഭിച്ചേയ്ക്കും.അടുത്തിടെ ഇറങ്ങിയ ഒരു വീഡിയോയിലെ ദൃശ്യത്തിലാണ്  അശ്രദ്ധമായി വളരെ വേഗതയിൽ വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവറെ കണ്ടെത്തിയത്. ഇദ്ദേഹത്തിനെതിരെ  ട്രാഫിക് പ്രോസിക്യൂഷൻ  ഹെഡ് ആൻഡ് കൺസൾട്ടന്റ് അറ്റോർണി ഹുസൈൻ അൽ ബുആലിഹാസ്‌, ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചു. ഇയാൾ തന്റെ കുറ്റം സമ്മതിച്ചതായും ഹുസൈൻ പറഞ്ഞു.  അമിത വേഗതയിൽ വാഹനം ഓടിക്കുക, തെറ്റായ രീതിയിലുള്ള ഡ്രൈവിങ്ങിലൂടെ മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുക എന്നതിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

You might also like

  • Straight Forward

Most Viewed