ജപ്പാനുമായി ചേർന്ന് നൂറോളം ചെറുകിട-ഇടത്തരം സംരംഭങ്ങൾ നടപ്പാക്കും

കാക്കനാട്: ബിസിനസ് സംരംഭങ്ങളുടെ സാധ്യതകൾ തേടിയെത്തിയ ജപ്പാൻ പ്രതിനിധി സംഘം കലക്ടർ മുമ്മദ് സഫിറുല്ലയുമായി ചർച്ച നടത്തി. സാൻ−ഇൻ ഇന്ത്യ അസോ
സിയേഷൻ ചെയർമാൻ ഇമെരിറ്റസും പ്രതിനിധി സംഘത്ത ലവനുമായ മക്കാട്ടോ ഫുരുസെയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് ഇന്നലെ കലക്ടറേറ്റിലെത്തിയത്.
രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ ജപ്പാനുമായി ചേർന്ന് നൂറോളം ചെറുകിട− ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ഇൻജാക്ക് സെക്രട്ടറി ജേക്കബ് കോവൂർ പറഞ്ഞു. ഇൻജാക്ക് പ്രതിനിധികളും ജപ്പാനിലെ സാൻ−ഇൻ പ്രതിനിധികളും സംയുക്ത സംരംഭങ്ങൾക്കായി ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ജപ്പാൻ
പ്രധാനമന്ത്രി ഷിൻസോ ആബെയുടെയും സാന്നിദ്ധ്യത്തിൽ നേരത്തേ ഒപ്പിട്ടിരുന്നു.
സംരംഭങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാനായി സർക്കാർ നടപ്പാക്കുന്ന പുതിയ വ്യവസായ നയം മുൻനിർത്തിയാണിത്. ജപ്പാനുമായി ചേർന്ന് കേരളം തുടങ്ങുന്ന സംയുക്ത സംരംഭങ്ങളുടെ നോഡൽ എജൻസിയായ ഇൻജാക്ക് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ഐടി, ഭക്ഷ്യമേഖല, ആരോഗ്യം, ടൂറിസം മേഖലകളിൽ ഒരുമിച്ചുള്ള സാധ്യതകൾ ആരായുമെന്നും ജില്ലാ ഭരണകൂടം സംരംഭകർക്കു വേണ്ട സൗകര്യമൊരുക്കുമെന്നും കലക്ടർ മുഹമ്മദ് സഫിറുല്ല പറഞ്ഞു.
30ന് കൊച്ചിയിൽ ജപ്പാൻ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ബിസിനസ്− ടു− ബിസിനസ് മീറ്റും ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ലുലു മാളിൽ ബിസിനസ്−ടു−കസ്റ്റമർ മീറ്റും ഇൻജാക്ക് സംഘടിപ്പിക്കും. മെഡിക്കൽ ഗവേഷണരംഗത്തെ സഹകരണത്തിനായി കുസാറ്റ്, രാജഗിരി, എസ്.സി.എം.എസ് കോേളജുകൾ ജപ്പാൻ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.