ഇന്ത്യൻ പ്രോപ്പർട്ടിഷോ ആരംഭിച്ചു

മനാമ: ഇന്ത്യയിലെ മികച്ച പ്രോപ്പർട്ടി കന്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഗാൽവാർ ഈവന്റ്സ് ആന്റ് ഐഡിയാസിന്റെ ആഭിമുഖ്യത്തിൽ പ്രോപ്പിൻ കേരള ഡോട്ട് കോമിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യൻ പ്രോപ്പർട്ടീ ഷോ എക്സിബിഷൻ സെന്ററിൽ രാവിലെ മുതൽ ആരംഭിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഓം പ്രകാശ്, മുഹമ്മദ് ബിൻ ഷെയ്ഖ് ഇസാഖ്, കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മികച്ച 40ഓളം പ്രമുഖ ബിൽഡർമാരാണ് ഇതിൽ സംബന്ധിക്കുന്നത്. ഒട്ടനവധി ഓഫാറുകളോടെ ഹൗസിംഗ് ലോൺ അടക്കം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പ്രോപ്പർട്ടി ഒരുക്കിയിട്ടുള്ള പ്രമുഖ ബിൽഡർമാരും ഇതിൽ പങ്കാളികളാകുന്നുണ്ട്.വൈകീട്ട് 9 മണി വരെയും ഷോ തുടരും. നാളെയും രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ സ്റ്റാളുകൾ തുറന്നിരിക്കുമെന്നും ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും വിശദവിവരങ്ങൾ അറിയാനുള്ളവർക്കും പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ‘പ്രോപ്പർട്ടി ഷോ’ സന്ദർശിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.