കെ.സി.എ ഇന്റർനാഷണൽ വോളിബോൾ ആരംഭിച്ചു

മനാമ: കേരളാ കാത്തലിക് അസോസിയേഷൻ സയാനി മോട്ടോഴ്സ് ബഹ്റൈന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വോളിബോൾ ഇന്നലെ ആരംഭിച്ചു. രണ്ട് പൂളിലായി എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണ്ണമെന്റിൽ ബഹ്റൈൻ കൂടാതെ ഇന്ത്യ, സൗദി, യു.എ.ഇ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും അണിനിരക്കും.
നാല് നിലകളിലായി പ്രത്യേകം പണിതിട്ടുള്ള ഗ്യാലറിയും സജ്ജമായി. എല്ലാ ദിവസവും രാത്രി 8 മണിക്ക് തന്നെ ടൂർണ്ണമെന്റ് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർച്ചയായ 24 വർഷമാണ് കേരളാ കാത്തലിക് അസോസിയേഷൻ വോളിബോൾ ടൂർണ്ണമെന്റ് അവതരിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
ഷിജു ജോൺ കോ-ഓർഡിനേറ്ററും, ടോബി മാത്യു കൺവീനറായും സിബി കെ.ടി സ്പോൺസർഷിപ്പ് കൺവീനറായുമുള്ള വിപുലമായ കമ്മിറ്റിയാണ് വോളിബോളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. സംഘാടക സമിതി ചെയർമാൻ വർഗീസ് കാരയ്ക്കൽ ആണ്. എല്ലാ ദിവസവും ടൂർണ്ണമെന്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സ്പോർട്ട്സ് സെക്രട്ടറി പീറ്റർ തോമസ് അറിയിച്ചു.