വിദേശകാര്യ മന്ത്രാലയത്തിന് ആദ്യ വനിതാ അണ്ടർ സെക്രട്ടറി

മനാമ : ഡോ. ഷെയ്ഖ റാണ ബിൻത് ഇസ ബിൻ ദാജി അൽ ഖലീഫ വിദേശകാര്യ മന്ത്രാലയത്തിലെ ആദ്യത്തെ വനിതാ അണ്ടർ സെക്രട്ടറിയാകും. 2011 ഏപ്രിൽ മുതൽ വിദേശകാര്യ മന്ത്രാലയത്തിലെ അറബ്, ആഫ്രോ ഏഷ്യൻ അഫയേഴ്സ് അസോസിയേഷനുകളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് ഡോ. ഷെയ്ഖ. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായി ഡോ. ഷെയ്ഖ ചുമതലയേറ്റത്.
ഐക്യരാഷ്ട്രസഭയുടെ മീറ്റിങ്ങുകളിലും വിവിധ അന്താരാഷ്ട്ര സംഘടനകളായ ഏഷ്യൻ കോപ്പറേഷൻ ഫോറം, ഇസ്ലാമിക് കോപ്പറേഷൻ, അറബ് ലീഗ്, ഗൾഫ് കോപ്പറേഷൻ കൗൺസിൽ തുടങ്ങിയവയിലും ഡോ. ഷെയ്ഖ പങ്കെടുത്തിട്ടുണ്ട്. 1998ൽ വാഷിംഗ്ടൺ ഡിസിയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട് ഇൻ പീസ് ആന്റ് കോൺഫ്ളിക്റ്റ് റസ്യൂഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് എക്സിറ്ററിൽ നിന്ന് ഡോക്ടറേറ്റ് നേടി. 2016 മുതൽ സുപ്രീം കൗൺസിൽ ഫോർ വുമണിൽ അംഗമായ ഡോ. ഷെയ്ഖാ, 2015 മുതൽ കോംബാറ്റ് ട്രാഫിക്കിങ് ഇൻ പേഴ്സൺസ് നാഷണൽ കമ്മിറ്റി അംഗവുമാണ്.