ബ്രേവ് കോന്പാറ്റ് മത്സരം: അന്തർദേശീയ അത്ലറ്റുകൾ നവംബർ 11ന് ബഹ്റൈനിലെത്തും

മനാമ: നവംബർ 12ന് ആരംഭിക്കുന്ന ബ്രേവ് ഇൻറർനാഷണൽ കോംബാറ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി 40 രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ അത്്ലറ്റുകൾ നവംബർ 11 ന് ബഹ്റൈനിൽ എത്തിചേരും. അമച്വർ, പ്രൊഫഷണൽ പോരാട്ടങ്ങളിൽ മത്സരിക്കുന്ന 300ഓളം അത്ലറ്റുകൾ അവരുടെ കോച്ചുകളോടൊത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ പ്രമുഖ താരങ്ങൾ, അനുബന്ധ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങിയവരും ബ്രേവിനോടനുബന്ധിച്ച് ബഹ്റൈനിൽ എത്തിചേരുന്നുണ്ട്. ചാന്പ്യൻഷിപ്പിന് വേദിയാകുന്നതോടെ കായിക ലോകത്ത് വലിയൊരു കുതിച്ചുചാട്ടത്തിനാണ് ബഹ്റൈൻ ഒരുങ്ങുന്നത്.
ഐ.എം.എം.എ.എഫ് 2017 വേൾഡ് ചാന്പ്യൻഷിപ്പും ബ്രേവ് 9നും ഇന്റർനാഷണൽ കോംപറ്റ് വാരത്തിൽ പ്രദർശിപ്പിക്കും. നവംബർ 12 മുതൽ 19 വരെയാണ് ഖലീഫ സ്പോർട്ട്സ് സിറ്റിയിൽകിംഗ്ഡം ഓഫ് ചാന്പ്യൻസ് നടത്തപ്പെടുക. നവംബർ 17ന് ഇന്ത്യയും ബഹ്റൈനും റിംഗിൽ ഏറ്റുമുട്ടുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫർഹാദും ബഹ്റൈനെ പ്രതിനിധീകരിച്ച് ഹംസ കോഹ്ജിയുമാണ് മത്സരത്തിനിറങ്ങുക. ഐ.എം.എം.എ.എഫ് 2017 വേൾഡ് ചാമ്പ്യൻഷിപ്പ്, ഹിസ് ഹൈനസ് ഷെയ്ഖ് നാസറിന്റെ നേതൃത്വത്തിലും ബ്രേവ് 9, ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിലും ആയിരിക്കും നടത്തപ്പെടുന്നത്.